ആലപ്പുഴ: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മരണമടഞ്ഞ മൂന്നുപേരുടെയും കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പരമാവധി ധനസഹായം അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ചവർ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ളവരാണെന്നും ഇവരുടെ മരണത്തോടെ കുടുംബങ്ങൾ കടുത്ത സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും കത്തിൽ പറയുന്നു.