
ആലപ്പുഴ: ഭാരത് ജോഡോ യാത്രയെ ഭയക്കുന്നതു കൊണ്ടാണ്, എ.കെ.ജി സെന്റർ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസുകാരെന്ന പ്രചാരണവുമായി സി.പി.എം രംഗത്തുവന്നതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ അമ്പലപ്പുഴ നിയോജക മണ്ഡലം സ്വാഗതസംഘ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡി..സി.സി.പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ് യോഗം ഉദ്ഘാടനംചെയ്തു. സി.വി.മനോജ്കുമാർ അദ്ധ്യക്ഷതവഹിച്ചു. .ഡി.സി.സി. ഭാരവാഹികളായ അഡ്വ.പി.ജെ. മാത്യൂ, സുനിൽ ജോർജ്, ജി.സഞ്ജീവ് ഭട്ട്, മോളി ജേക്കബ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, എം.എച്ച്.വിജയൻ, ബഷീർ കോയാപറമ്പിൽ, ടി.എ.ഹാമിദ് , ഹസൻ പൈങ്ങാമഠം തുടങ്ങിവർ പ്രസംഗിച്ചു.