ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ വനിതകളെ പങ്കെടുപ്പിച്ചതിനുള്ള എവർട്രോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും കുതിരപ്പന്തി വാടയ്ക്കൽ വടക്ക് 398ാം നമ്പർ ശാഖയ്ക്ക് ലഭിച്ചു. ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ചതിന് മൂന്നാം സ്ഥാനവും ശാഖ നേടി. ആഘോഷ കമ്മിറ്റി ചെയർമാൻ എം.എസ്.സുരേഷ് നയിച്ച ഘോഷയാത്രയിൽ ശാഖാ സെക്രട്ടറി പി.കെ.ബൈജു, വൈസ് പ്രസിഡന്റ് പി.മഹേഷ്‌കുമാർ, മരണസഹായ നിധി പ്രസിഡന്റ് അനിൽ ജോസഫ്, വിജേഷ് വിജയൻ, സുമേഷ്, ഷിബു ഡി, ജലജകുമാരി മുൻകാല ശാഖാ ഭാരവാഹികൾ, കുടുംബ യൂണിറ്റ് കൺവീനർമാർ, ചെയർമാൻമാർ, ഘോഷയാത്ര കമ്മറ്റി ഭാരവാഹികൾ, ശഖാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.