മാവേലിക്കര: ശ്രീബുദ്ധ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ.വിദ്യാധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. പന്തളം എൻ.എസ്.എസ് കോളേജ് മലയാളവിഭാഗം മേധാവി ഡോ.പ്രദീപ് ഇറവങ്കര ഓണസന്ദേശം നൽകി. അഡ്വ.പി.എസ്.ജയകുമാർ സമ്മാനദാനം നിർവ്വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അനിവർഗീസ്, എസ്.രാജേഷ്, മുനിസിപ്പൽ കൗൺസിലർ ഗോപൻ സർഗ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ജെ.ആന്റണി സ്വാഗതവും ട്രഷറർ വി.പി.വർഗീസ് നന്ദിയും പറഞ്ഞു.