മാവേലിക്കര: സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണ വിഭാഗം നിർവ്വാഹക സമിതിയംഗം ശിവരാമൻ ചെറിയനാടിന്റെ മൂന്നാം ചരമ വാർഷികാചരണം ചെട്ടികുളങ്ങരയിൽ നടന്നു. ചെട്ടികുളങ്ങര കൈതവടക്ക് മൂക്കന്റയ്യത്ത് വീട്ടിലെ സ്മൃതി കുടീരത്തിൽ സി.പി.എമ്മിന്റെയും പുരോഗമന സാഹിത്യ സംഘത്തിന്റെയുടെയും നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പുരോഗമന സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര, ലോക്കൽ സെക്രട്ടറി എസ്.സുനിൽ കുമാർ, എ.ആർ സ്മാരക ഭരണസമിതി സെക്രട്ടറി പ്രൊഫ.വി.ഐ ജോൺസൺ, പുരോഗമന സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ, ഏരിയ പ്രസിഡന്റ് ജയദേവ് പാറക്കാട്ട്, കെ.മോഹനനൻ ഉണ്ണിത്താൻ, സോമശർമ, ഗോപാലകൃഷ്ണൻ, എസ്.ബാബു, ശ്യാമപ്രസാദ്, എസ്.ശ്രീജിത്ത്, വിശ്വംഭരൻ, അഡ്വ.ശ്രീപ്രിയ എന്നിവർ സംസാരിച്ചു. പുരോഗമന സാഹിത്യ സംഘം ഏരിയ സെക്രട്ടറി ഗോപകുമാർ വാത്തികുളം സ്വാഗതം പറഞ്ഞു.