binu
ബിനു

മാന്നാർ: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബുധനൂർ എണ്ണയ്ക്കാട് തയ്യൂർ ഒപ്പനംതറയിൽ വീട്ടിൽ ബിനുവിനെ (45) പൊലീസ് പിടികൂടി.

നെഞ്ചിനും വയറിനും കുത്തേറ്റ ഭാര്യ ഗീതകുമാരി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തയ്യൽ തൊഴിലാളിയായ ഗീതാ കുമാരിയോട് ബിനു ആവശ്യപ്പെട്ട പണം നൽകാത്തത്തിലുള്ള വിരോധത്താലാണ് കത്തി ഉപയോഗിച്ച് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, എസ്.ഐമാരായ അഭിരാം, ബിജുക്കുട്ടൻ, വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധി, ദിനേശ് ബാബു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.