മാന്നാർ: മലങ്കര കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 110-ാം വാർഷികാഘോഷം നാളെ പരുമല പള്ളിയിൽ നടക്കും. രാവിലെ 7ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് 8.30ന് വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്കാ ബാവാ നിർവ്വഹിക്കും. ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സഭ നടപ്പാക്കുന്ന 'സഹോദരൻ' സാധുജന ക്ഷേമ പദ്ധതിയിൽ നിന്നുള്ള സഹായ വിതരണവും നടക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.