 
ആലപ്പുഴ: സഹപാഠികൾക്കൊപ്പം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ കഴിഞ്ഞ 6ന് തൃശൂർ തേരാമംഗലം കുളത്തിൽ വീണ വിദ്യാർത്ഥി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാർഡ് കൊച്ചിക്കാരൻ വീട്ടിൽ, ആലപ്പുഴ എ.ആർ ക്യാമ്പ് എസ്.ഐ ലോറൻസിന്റെ മകൻ നിഖിൽ ലോറൻസാണ് (21) മരിച്ചത്. തൃശൂർ അമല മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ അദ്ധ്യാപിക ജാൻസിയാണ് മാതാവ്. സഹോദരങ്ങൾ: അഖിൽ, മേഖ. സംസ്കാരം ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടന്നു.