ഹരിപ്പാട്: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗണ്ടി ക്രിക്കറ്റ് മത്സരങ്ങൾ നടത്തി. പാരാ പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻ അബ്ദുൾ സലാം മത്സരം ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് മത്സരങ്ങളിൽ 16ടീമുകൾ പങ്കെടുത്തു. ഫെയ്മസ് ഇലവൻ കാഞ്ഞൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആർ ഹരിപ്പാട് അധ്യക്ഷത വഹിച്ച യോഗത്തിൽ യുത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം പി പ്രവീൺ സമ്മാനദാനം നിർവ്വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ് ദീപു,, കെ.കെ.സുരേന്ദ്രനാഥ്, കെ.എസ്.ഹരികൃഷ്ണൻ, ശ്രീരാജ് മുളക്കൽ,എവിൻജോൺ, സുജിത് കരുവാറ്റ, വി.കെ.നാഥൻ, മുബാറക് പതിയാങ്കര,റോജൻ സാഹ, അബ്ബാദ് ലുത്ഫി, വിനീഷ് കുമാർ, മനു നങ്ങ്യാർകുളങ്ങര തുടങ്ങിയവർ സംസാരിച്ചു.