photo
വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാലയുടെ ഗ്രന്ഥശാല വാരാഘോഷത്തോടനുബന്ധിച്ച് സ്‌നേക് മാസ്​റ്റർ വാവ സുരേഷിനെ വായനശാല സെക്രട്ടറി വി.എം.നിഷാദ് ആദരിക്കുന്നു

ചേർത്തല: വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാലയുടെ ഗ്രന്ഥശാല വാരാഘോഷത്തോടനുബന്ധിച്ച് സ്‌നേക് മാസ്​റ്റർ വാവ സുരേഷിനെ ആദരിച്ചു. വായനശാലയുടെ പുസ്തകശേഖരത്തിലേക്ക് അദ്ദേഹം പുസ്തകങ്ങളും കൈമാറി. വായനശാലയിൽ നടന്ന ചടങ്ങിൽ വി.എം.നിഷാദ്, കെ.ബി.റഫീഖ്, ബിജി സലിം, മീനാക്ഷി സലിം, ഷീല സുന്ദരൻ, കെ.കെ.സഹദേവൻ, എ.എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പുസ്തക പ്രദർശനം, അംഗത്വ കാമ്പയിൻ, അക്ഷരവിളക്കുകൾ തെളിയിക്കൽ, ഗ്രന്ഥശാലയുടെ നാൾവഴികളിലൂടെ തുടങ്ങിയ പരിപാടികളോടെ നടത്തുന്ന വാരാഘോഷം ഗ്രന്ഥശാലാ ദിനമായ നാളെ സമാപിക്കും.