hjj
മുതുകുളം തെക്ക് 305-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം മുതുകുളം തെക്ക് 305-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുജയന്തി സമ്മേളനം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുളള സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. അനന്തകൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ കൗൺസിലർ അഡ്വ. യു. ചന്ദ്രബാബു ചതയദിന സന്ദേശം നൽകി. സുസ്മിതാ ദിലീപ്, എസ്. രാജീവൻ, ജി. ഷാജൻ തുടങ്ങിയവർ സംസാരിച്ചു.