കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 3334ാം നമ്പർ തായങ്കരി ശാഖ സെക്രട്ടറി ഓമനക്കുട്ടന്റെ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിൽ ശാഖ പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ പി. സുപ്രമോദം, യൂണിയൻ കൗൺസിലർ സന്തോഷ് വേണാട്, വനിതാസംഘം യൂണിയൻ കൗൺസിലർ സുജി സന്തോഷ്, വാർഡ് അംഗം ജീമോൻ, മനോജ് , സനൽകുമാർ , പവിത്ര പണിക്കർ സുജ, സൗമ്യ തുടങ്ങിയവർ സംസാരിച്ചു.