കുട്ടനാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ ഓണസമ്മാനമായി കുട്ടനാട് യൂണിയനിലെ കാവാലം വടക്ക് 945-ാം നമ്പർ ശാഖാംഗങ്ങൾക്ക് അനുവദിച്ച മൂന്നുലക്ഷം രൂപ യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് പ്ലാന്താനത്ത് ശാഖ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ വിതരണം ചെയ്തു.

യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ ടി.എസ്. പ്രദീപ് കുമാർ, പി.ബി. ദിലീപ് ശാഖ സെക്രട്ടറി കെ.വി. അശോകൻ, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സന്തോഷ്, ശ്രീശൻ, സാബു, തങ്കച്ചൻ ഗിരീഷ് കുമാർ, സജിമോൻ, സുധീഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.