ചേർത്തല:തൈക്കൽ ശിവപുരി ട്രസ്റ്റിന്റെ ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണംകവർന്നു.ഞായറാഴ്ച രാത്രിയോടെ മോഷണം നടന്നതായാണ് വിവരം.കർമ്മസമിതി ഭാരവാഹികൾ പട്ടണക്കാട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.