 
ചേർത്തല : ഓട്ടോയിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചുമട്ടുതൊഴിലാളിയായ നഗരസഭ 23ാം വാർഡ് കോര്യംപള്ളി ഇല്ലത്തുവെളി അനിരുദ്ധൻ(55)ആണ് മരിച്ചത്.നഗരത്തിൽ വടക്കേഅങ്ങാടിയിലെ തൊഴിലാളിയായിരുന്നു. ഉത്രാട ദിനത്തിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ രാത്രി 7.30 ഓടെ ചേർത്തല - കണിച്ചുകുളങ്ങര റോഡിലെ ലെവൽ ക്രോസിന് പടിഞ്ഞാറ് സ്വരത്രയം ഭാഗത്തായിരുന്നു അപകടം.തലയ്ക്ക് പരിക്കേറ്റ അനിരുദ്ധനെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. അപകടശേഷം നിർത്താതെ പോയ ഓട്ടോറിക്ഷ ചേർത്തല പൊലീസ് കണ്ടെത്തി. സി.പി.എം 23-ാം വാർഡ് സൗത്ത് ബ്രാഞ്ച് പാർട്ടി അംഗവും സി.ഐ.ടി.യു പ്രവർത്തകനുമായിരുന്നു. ഭാര്യ:അയിഷ.മക്കൾ:അരുൺകുമാർ,അനുശ്രീ.