ambala
ധനീഷ്

അമ്പലപ്പുഴ: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനാറാം വാർഡ് വലിയ വീട്ടിൽ ശോഭിദാസ് - ഇമ്പവല്ലി ദമ്പതികളുടെ മകൻ ധനീഷ് (35) ആണ് മരിച്ചത്.ഇന്നലെ രാത്രി 8.30 ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപമായിരുന്നു സംഭവം. പുറക്കാട് നിന്നും കാക്കാഴം ഭാഗത്തേക്ക് ഓട്ടോയിൽ ഒറ്റക്ക് വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ധനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറക്കാട് ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ : അനിത. മകൾ: ദേവനന്ദ.