shashidharan
ശശിധരൻ

മുഹമ്മ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നീലിക്കാട്ടു വെളിവീട്ടിൽ ശശിധരൻ (63) ആണ് ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആഗസ്റ്റ് 21ന് ചേർത്തല കോടതി കവലയ്ക്ക് സമീപമായിരുന്നു അപകടം. ഭാര്യ: ഗീത. മക്കൾ : ശരണ്യ , ശാലിനി. മരുമകൻ :.പ്രശാന്ത് .