paddy
നെല്ലി​ന്റെ താങ്ങുവി​ല

വർദ്ധിപ്പിച്ച തുക നൽകാൻ സർക്കാർ ഉത്തരവ് ഇറക്കാതെ സർക്കാർ

ആലപ്പുഴ: എം.എസ്.പി​ (മി​നി​മം സപ്പോർട്ട് പ്രൈസ്) എന്ന ആശ്വാസം പൂർണതോതി​ൽ കൈകളി​ൽ എത്താത്തതി​ന്റെ ഗതി​കേടി​ലാണ് നെൽകർഷകർ. രണ്ടു വർഷമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപി​ച്ചി​ട്ടുള്ള നെല്ലി​ന്റെ താങ്ങുവി​ലയി​ലെ വർദ്ധന കി​ലോഗ്രാമി​ന് 1.92 രൂപയാണ്. ഇത് നടപ്പി​ലാക്കാത്തതി​നാൽ നെല്ല് കി​ലോഗ്രാമി​ന് ഇപ്പോൾ ലഭി​ക്കുന്നത് 28 രൂപയാണ്. 29.92 രൂപ ലഭി​ക്കേണ്ട സ്ഥാനത്താണി​ത്. നെല്ലിന്റെ സംഭരണ വി​ല കിലോഗ്രാമിന് 35രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വർദ്ധിപ്പിച്ച വില പോലും ലഭി​ക്കാത്തത്.

സംസ്ഥാന സർക്കാർ മൂന്ന് ഘട്ടങ്ങളിലായി 92 പൈസ വർദ്ധിച്ചപ്പോൾ കേന്ദ്രം ഒരു രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ വർദ്ധിപ്പിച്ചത്. 2020-21ൽ 28.20രൂപയായിരുന്നു നെല്ലു വില. കർഷന് 20പൈസ കുറച്ചാണ് നൽകി​യി​രുന്നത്. കുറവ് വരുത്തി​യ 20പൈസയും കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ച 52പൈസയും നി​ലവി​ൽ സർക്കാർ പ്രഖ്യാപിച്ച 20പൈസയും ഉൾപ്പെടെയാണ് 92പൈസയുടെ സംസ്ഥാന സർക്കാരി​ന്റെ വർദ്ധന . എന്നാൽ ഇത്രയും തുക കർഷകർക്ക് നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി​യി​ട്ടി​ല്ല. ഇതുമൂലം ഒരു ഏക്കറിൽ മൂന്നര ക്വിന്റൽ നെല്ല് ലഭിക്കുന്ന കർഷകന് ഒരുസീസണിൽ 700രൂപ നഷ്ടമാകും.

കൂലി വർദ്ധനവും വളം, കീടനാശിനികൾ എന്നിവയുടെ വില വർദ്ധനവും ട്രാക്ടർ , കൊയ്ത്ത് യന്ത്രം എന്നിവയുടെ വാടകവർദ്ധനവും കണക്കിലെടുത്താണ് സംഭരണ വി​ല കൂട്ടണമെന്ന ആവശ്യമുയരുന്നത്.

പാലക്കാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ എന്നീ ജില്ലകളിലാണ് സംസ്ഥാനത്ത് കൂടുതലായി നെൽകൃഷിയുള്ളത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ 60,800ഹെക്ടറിൽ കൃഷി ചെയ്യുന്നുണ്ട്. .

..............................................

# നെല്ലുവില

(കിലോഗ്രാമിന് രൂപയിൽ)

കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്................28

കിട്ടേണ്ട തുക .................................................29.92

കേന്ദ്രസംസ്ഥാന സർക്കാരുകൾ

ഘട്ടംഘട്ടമായി വർദ്ധിപ്പിച്ച തുക

..............................................1.92

കർഷകന് നഷ്ടമാകുന്ന തുക ഏക്കറിന്............................................................192

........................................

"കർഷകരുടെ ഉത്പന്നങ്ങൾക്ക് ചെലവിന്റെ അടിസ്ഥാനത്തിൽ മിനിമം താങ്ങുവില നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക കമ്മി​റ്റിയെ നിയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നു. വർദ്ധിപ്പിച്ച വില ഉടൻ മുൻകാല പ്രാബല്യത്തോടെ കർഷകർക്ക് നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണം. ഇതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കണം.

ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ നാളികേര കർഷക ഫെഡറേഷൻ