g

ആലപ്പുഴ : 17,18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് നടന്നു. മുൻമന്ത്രി ജി.സുധാകരൻ ഫ്ളാഗ് ഒാഫ് ചെയ്തു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ബൈജു പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഷിബു ഡേവിഡ് സ്വാഗതം പറഞ്ഞു.

ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു. സെക്രട്ടറി സി.ടി.സോജി എന്നിവർ മുഖ്യാതിഥികളായി. കേരളാ സൈക്ലിംഗ് അസോസിയേഷൻ ഒബ്‌സെർവർ ലൂക്ക് കുര്യൻ, ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് ഡോ.വേണി, ടെക്നിക്കൽ ഓഫിഷ്യൽസായ സീനമോൾ ,നീതുമോൾ,ബിനീഷ്‌ തോമസ്,അനി ഹനീഫ്,ബിനോയ്, സാംസൺ,സുധീഷ്, ജോഫി, ശരത്ത്, ഗോകുൽ,ആഷിക്, വി. കെ.നസറുദ്ദീൻ,നാസർ നാസ്,വിമൽ പക്കി എന്നിവർ സംസാരിച്ചു.