ആലപ്പുഴ: കരളകം വാർഡ് റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വടികാട് ഗവ. ടൗൺ എൽ.പി.പ്രീ പ്രൈമറി സ്‌കൂൾ അങ്കണത്തിൽ ഡോ. സി.കെ.രാമചന്ദ്രപണിക്കരുടെ അനുശോചന സമ്മേളനം നടത്തി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ് അനുസ്മരണ പ്രഭാഷണം നടത്തി. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഷിബു അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.എ.ഷുക്കൂർ, മുൻനഗരസഭാ ചെയർമാൻ തോമസ് ജോസഫ്, മെഡിക്കൽ കോളേജ് അനസ്‌തേഷ്യ വിഭാഗം അസി.പ്രൊഫ.ഡോ. ലത, സി.പി.എം ജില്ലാ കമ്മറ്റി അംഗം വി.ബി.അശോകൻ, വാസുദേവൻ, ഉഷാ കുമാരി, പ്രശാന്തകുമാരൻ നായർ, ഡോ. ശ്രീനിജൻ, ഷെഫീഖ് പാലിയേറ്റീവ്, വിഡി.അജയകുമാർ, സി.കെ.ഷിബു, കെ.ജി.ബിജു, എ.ഷൗക്കത്ത് തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു.