ആലപ്പുഴ: മുൻ മന്ത്രി പ്രൊഫ. എൻ.എം.ജോസഫിന്റെ നിര്യാണത്തിൽ വിവിധ സംഘടനകൾ അനുശോചിച്ചു. ജനദാൾ (എസ്) ജില്ലാ കമ്മിറ്റിയുടെ അനുശോചനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പാട്രിക്, ഷൈബു.കെ.ജോൺ, സതീഷ് സത്യൻ, മുജീദ് റഹ്മാൻ, ഷാജി തണ്ണീർമുക്കം, നിസാർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ലോക് താന്ത്രിക് ജനതാദൾ(എൽ.ജെ.ഡി) സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ അനുശോചിച്ചു.