 
. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് കോമന പുതുവൽ വീട്ടിൽ എസ്.സുഭാഷ് (52) ആണ് ചികിത്സയിൽ കഴിയുന്നത്. ഏറെ വർഷങ്ങളായുള്ള പ്രമേഹരോഗ ബാധയെ തുടർന്ന് വലതുകാലിന്റെ വിരൽ മുറിച്ചു മാറ്റി ചികിത്സ തുടരുന്നതിനിടെയാണ് വൃക്കകൾക്ക് തകരാർ കണ്ടെത്തിയത്. മൂന്ന് വർഷത്തിലധികമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഭാര്യ രാജിയും 14 വയസുള്ള മകൻ അരവിന്ദും അമ്മ ലീലയും (70) അടങ്ങുന്ന കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന സുഭാഷ് രോഗശയ്യയിലായതോടെ കുടുംബം നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയാണ്. ഫെഡറൽ ബാങ്ക് അമ്പലപ്പുഴ ശാലയിൽ സുഭാഷിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 11480100189589. ഐ എഫ് എസ് സി - FDRL0001148.