കായംകുളം: പത്തിയൂർ ഫാർമേഴ്സ് സഹകരണ ബാങ്കിൽ നിന്നും ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് ഉന്നത വിജയം നേടിയവർ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം , അപേക്ഷകൾ 22 നു മുമ്പ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ നൽകണമെന്ന് മാനേജിംഗ് ഡയറക്ടർ എൽ.മഹാലക്ഷ്മി അറിയിച്ചു.