
കായംകുളം: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ മുൻ പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് വട്ടയ്ക്കാട്ട് വീട്ടിൽ സി.കെ.ശ്രീധരൻ (91) നിര്യാതനായി, പ്രമുഖ ഗവ.കോൺട്രാക്ടറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി അംഗവുമായിരുന്നു. മകൻ: അഡ്വ.ബാബു ശ്രീധർ. മരുമകൾ :ഇന്ദുകുമാരി.