ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധിദിനം വിപുലമായ ചടങ്ങുകളോടെ ആചരിക്കാൻ ഗുരുധർമ്മ പ്രചരണസഭ 1532-ാംനമ്പർ പുന്നപ്ര യൂണിറ്റ് വാർഷിക യോഗം തീരുമാനിച്ചു. യൂണിറ്റ് ഭാരവാഹികളായി സരോജിനി കൃഷ്ണൻ (പ്രസിഡന്റ്), എസ്.കെ.സാബു (വൈസ് പ്രസിഡന്റ്), കെ.എസ്.പ്രശാന്തൻ (സെക്രട്ടറി), പി.പൊന്നപ്പൻ (ജോയിന്റ് സെക്രട്ടറി), മിനി സുലോചനൻ (ട്രഷറർ), ജി.പൊന്നപ്പൻ, പി.നടരാജൻ (മണ്ഡലം കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ മാതൃസഭ കേന്ദ്ര സമിതി സെക്രട്ടറി സരോജിനി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.സാബു, കെ.എസ്.പ്രശാന്തൻ, പി.പൊന്നപ്പൻ, മിനി സുലോചനൻ എന്നിവർ സംസാരിച്ചു.