
തുറവൂർ : പാലത്തിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോക്കടിയിൽപ്പെട്ട് കാൽനടയാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് കളത്തിൽ ജോസഫ് (ജോസി, 64) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പള്ളിത്തോട് റോഡുമുക്കിന് കിഴക്ക് കുന്നേൽ പാലത്തിലായിരുന്നു അപകടം. .അമിതമായി പ്ലൈവുഡ് കയറ്റി വന്ന ഓട്ടോ പാലത്തിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്ത് നിന്നിരുന്ന ജോസഫിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു . ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെവെങ്കിലുംജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. മത്സ്യ ത്തൊഴിലാളിയായിരുന്നു. ഭാര്യ: റോസി . മകൾ : എലിസബത്ത്, മരുമകൻ : ,ബിബിൻ ജോർജ്. കുത്തിയതോട് പൊലീസ് കേസെടുത്തു.