
ഹരിപ്പാട് : കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ ചേപ്പാട് ഊടത്തിൽ ഡോ.ഒ.തോമസ് (70) നിര്യാതനായി. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി, സൺഡേ സ്കൂൾ ഡയറക്ടർ ജനറൽ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഇന്ന് ഉച്ചയ്ക്ക് 12.30ന് പരുമല ആശുപത്രി ചാപ്പലിൽ പൊതുദർനവും തുടർന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ ശുശ്രൂഷയും ഉണ്ടാകും. മാവേലിക്കര സെന്റ് പോൾസ് മിഷൻ സെന്റർ, ഹരിപ്പാട് സെന്റ് തോമസ് മിഷൻ സെന്റർ എ നനിവിടങ്ങളിലും പൊതുദർശനവും പ്രാർത്ഥനയും ഉണ്ടാകും. മൃതദേഹം ഇന്ന് വൈകുന്നേരം ഭവനത്തിൽ എത്തിക്കും.