p
എസ്.എൻ.ഡി.പി.യോഗം 761ാം നമ്പർ പള്ളിപ്പുറം വടക്ക് ശാഖയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലേക്കും ഓരോ ലിറ്റർ പാൽ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആർ.പരമേശ്വരൻ നിർവ്വഹിക്കുന്നു

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 761ാം നമ്പർ പള്ളിപ്പുറം വടക്ക് ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. എല്ലാ വീടുകളിലേക്കും ഓരോ ലിറ്റർ പാൽ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആർ.പരമേശ്വരൻ നിർവ്വഹിച്ചു. വിദ്യാഭ്യാസ തുടർസഹായം സെക്രട്ടറി സുധീർ കോയിപ്പറമ്പ് വിതരണം ചെയ്തു. ചടങ്ങുകൾക്ക് ശാഖാ കമ്മറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത്മൂവ്മെന്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.