ചേർത്തല : ഗവ.പോളിടെക്നിക് കോളേജിൽ പൊതുമരാമത്തു വകുപ്പ് നിർമ്മിച്ചു നൽകിയ സ്ത്രീ സൗഹൃദ വിശ്രമ മുറിയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മന്ത്റി പി.പ്രസാദ് നിർവഹിക്കും.ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷനാകും.
പ്രതിപക്ഷ നേതാവ് പി.ഉണ്ണിക്കൃഷ്ണൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ, വാർഡ് കൗൺസിലർ സീമ ഷിബു,പി.ടി.എ വൈസ് പ്രസിഡന്റ് ബാബു തൈക്കാട്ടുശേരി,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജിയണൽ ഡയറക്ടർ കെ.എം.രമേഷ്,പ്രിൻസിപ്പൽ ഹരിലാൽ,എസ്.ആനന്ദ്, വനിതാ സെൽ കോ- ഓർഡിനേറ്റർ ലിസ വെറ്റ എന്നിവർ പങ്കെടുക്കും.