ഹരിപ്പാട്: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ യുവ പ്രതിഭകളെആദരിക്കും. 15ന് വൈകിട്ട് 4ന് കാർത്തികപ്പള്ളി ജംഗ്ഷനിൽ കൂടുന്ന പൊതു സമ്മേളനം നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്യും. ഭാരത് ജോഡോ യാത്രയുടെ സ്വാഗത സംഘം ചെയർമാനും ഡി.സി.സി വൈസ് പ്രസിഡന്റുമായ ജോൺ തോമസ് അദ്ധ്യക്ഷനാകും.