a
ബി.ജെ.പി ചെട്ടികുളങ്ങര പടിഞ്ഞാറ് ഏരിയാ കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ബി.ജെ.പി ചെട്ടികുളങ്ങര പടിഞ്ഞാറ് ഏരിയാ കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് മഞ്ജു അനില്‍, പാലമുറ്റത്ത് വിജയകുമാർ, സി.ദേവാനന്ദ്, അഡ്വ.ഹരിഗോവിന്ദ്, മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകല, ലതാശേഖർ, കെ.അമൃത, അരുൺ എന്നിവർ സംസാരിച്ചു. പടിഞ്ഞാറൻ മേഖല ജനറൽ സെക്രട്ടറി രാജേഷ് കണ്ണമംഗലം സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു.