a
മാവേലിക്കര ലയണ്‍സ് ക്ലബ് യൂത്ത് എംപവര്‍മെന്റ് പദ്ധതി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ പബ്ലിക് സ്‌കൂളില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ സണ്ണി വി.സഖറിയ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ലയൺസ് ക്ലബ് യൂത്ത് എംപവർമെന്റ് പദ്ധതി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്‌കൂളിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ.സണ്ണി വി.സഖറിയ ഉദ്ഘാടനം ചെയ്തു. മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ക്ലാസെടുത്തു. ലയൺസ് ക്ലബ് പ്രസിഡന്റ് എൻ.കെ.കുര്യൻ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ എ.ഡി.ജോൺ സ്‌കൂളിന്റെ ഉപഹാരം ഡോ.അലക്സാണ്ടർ ജേക്കബിനു കൈമാറി. ലയൺസ് ജില്ലാ കോ-ഓർഡിനേറ്റർ സിബി മാത്യു, പ്രോജക്ട് കോ ഓർഡിനേറ്റർ ജോസഫ് ജോൺ, സ്‌കൂൾ ചെയർമാൻ ഫാ.എബി ഫിലിപ്, പ്രിൻസിപ്പൽ റീന ഫിലിപ്, വൈസ് പ്രിൻസിപ്പൽ പി.ആർ.ശ്രീകല എന്നിവർ സംസാരിച്ചു. പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്‌കൂൾ, ഇൻഫന്റ് ജീസസ് സ്‌കൂൾ, ബിഷപ് മൂർ വിദ്യാപീഠം എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു.