കുട്ടനാട് : മുട്ടാർ പഞ്ചായത്ത് അതിദാരിദ്ര്യ മൈക്രോപ്ലാനിന് രൂപം നൽകുന്നതിന് മുന്നോടിയായായി നടന്ന ശില്പശാലയും പരിശീലനവും പ്രസിഡന്റ് ലിനി ജോളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബോബൻ ജോസ് അദ്ധ്യക്ഷനായി . സ്റ്റാൻഡിംഗ് കമ്മറ്റി ചെയർന്മാരായ കെ.സുരമ്യ, ജോസഫ് ആന്റണി, ഷില്ലി അലക്സ്, മെമ്പർമാരായ മോനിച്ചൻ, ആന്റണി ലതീഷ്കുമാർ, ഡോളി സ്കറിയ തുടങ്ങിയവർ പങ്കെടുത്തു. കില ഫാക്കൽറ്റിമാരായ റെജിമോൾ പുരുഷോത്തമൻ, ബൈജു എന്നിവർ ക്ലാസെടുത്തു. സെക്രട്ടറി ബിനുഗോപാൽ സ്വാഗതവും പി.ടി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.