മാവേലിക്കര: ഭാരത് ജോഡോയുടെ വിളംബര ജാഥ ഇന്ന് തുടങ്ങുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ.കെ.ഷാജുവും കൺവീനർ അഡ്വ.കെ.ആർ.മുരളീധരനും അറിയിച്ചു. നിയോജക മണ്ഡലത്തിലെ 16 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് വിളംബര ജാഥ നടത്തും. നാളെ നിയോജക മണ്ഡലംതല വിളംബര ജാഥ 2ന് ചാരുംമൂട്ടിലും 4ന് മാവേലിക്കരയിലും നടക്കും.