
കായംകുളം: പുല്ലുകുളങ്ങര എൻ.ആർ.പി.എം.എച്ച്.എസ് റിട്ട. അദ്ധ്യാപകൻ കണ്ടല്ലൂർ വടക്ക് കൊച്ചുവടക്കതിൽ കെ.വി.ഗോപിനാഥ പണിക്കർ (90) നിര്യാതനായി. പുല്ലുകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രം ദേവസ്വം മാനേജർ, ഭരണസമിതി അംഗം, കണ്ടല്ലൂർ വടക്ക് 1058ാം നമ്പർ എൻഎസ്.എസ് കരയോഗ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ബി.രാധമ്മ . മക്കൾ: കെ.ജി.രമേശ്, കെ.ജി.രഘുനാഥ് (റിട്ട. ടൈറ്റാനിയം പ്ലാന്റ് ഓപ്പറേറ്റർ). മരുമക്കൾ: വി.രമാദേവി (റിട്ട. എച്ച്.എം മുകുന്ദവിലാസം എൽപി സ്‌കൂൾ), കെ.ബിന്ദു. സഞ്ചയനം ഞായർ രാവിലെ 8 ന്.