അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരിൽ, 2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു വന്നവർ 2023 വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28 വൈകിട്ട് 5 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായോ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.