chennithala-anushochanam
പള്ളിയോടം അപകടത്തിൽ മരണപ്പെട്ടവർക്കായി ചെന്നിത്തല ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ അനുശോചന യോഗത്തിൽ പ്രസിഡൻറ് വിജയമ്മ ഫിലേന്ദ്രൻ സംസാരിക്കുന്നു

മാന്നാർ: അച്ചൻകോവിലാറ്റിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ ആദിത്യൻ, വിനീഷ്, രാകേഷ് എന്നിവരോടുള്ള ആദരസൂചകമായി ചെന്നിത്തല ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അനുശോചനയോഗം കൂടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമുദായിക നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ

പള്ളിയോടം അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ചെന്നിത്തല ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ സംസാരിക്കുന്നു