കുട്ടനാട് : ഒന്നാങ്കര പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള ഗതാഗതം അഞ്ചുദിവസം രാത്രി 9മുതൽ 11.30വരെ വേഴപ്ര, കണ്ടങ്കരി ,ചമ്പക്കുളം വഴി തിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് . കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തെ തുടർന്ന് കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെയുള്ള. രാത്രി ഗതാഗതം അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പരാതി.
പാടശേഖരം മടവീണതിനെത്തുടർന്ന് കണ്ടങ്കരി റോഡിൽ പല സ്ഥലങ്ങളിലും മുട്ടിനു താഴെ വരെ ഇപ്പോഴും വെള്ളമുണ്ട്. . ഈ സാഹചര്യത്തിൽ ടു വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ എപ്പോൾ വേണമെങ്കിലും അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. ഒന്നാങ്കര പാലത്തിന്റെ നവീകരണം എ സി കനാലിലെ നീരൊഴുക്ക് കൂടുതൽ തടസപ്പെടുന്നതിന് ഇടയാക്കുമെന്ന ആക്ഷേപം നേരത്തേയുണ്ടായിരുന്നു. തീരുമാനം പുനപരിശോധിക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമോദ് ചന്ദ്രൻ കളക്ടർക്ക് കത്തു നൽകി.