അമ്പലപ്പുഴ : തകഴി മൂന്നാം വാർഡിൽ സ്വേതനിവാസിൽ ശ്രീകുമാറിനെ (54) ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറോടെ കടയിലേക്ക് പോകുന്നതിനിടെ കരുമാടി ലെവൽ ക്രോസിന് സമീപത്തായിരുന്നു അപകടം.ഭാര്യ: പരേതയായ ശ്രീലത. മകൾ: സ്വേത.