ഹരിപ്പാട്: കരിമണൽ ഖനനം വേണ്ട, തീരം സംരക്ഷിക്കുക, കേരളത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഖനന വിരുദ്ധ ഏകോപന സമിതി 461 ദിവസമായി തുടരുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു ഗാന്ധിയൻ പീസ് ഫൗണ്ടേഷൻ മുൻ വൈസ് ചെയർമാനും ഏകതാ പരിഷത്ത് സ്ഥാപകനുമായ പി. വി. രാജഗോപാൽ നയിക്കുന്ന തീരദേശ പദയാത്ര ഖനനത്തിനെതിരെ പുതിയ സമരമുഖം തുറക്കുന്നതിനുള്ള മുന്നറിയിപ്പായി. വലിയഴീക്കൽ നിന്നും ആരംഭിച്ച യാത്ര ഒന്നാം ദിവസം തൃക്കുന്നപ്പുഴയിൽ സമാപിച്ചു. ഈ സമരം സർക്കാരിനെതിരെ അല്ലെന്നും ഭാവിക്ക് വേണ്ടിയുള്ള സമരമാണെന്നും ജാഥാ ക്യാപ്റ്റൻ പി.വി. രാജ ഗോപാൽ പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയ കാര്യ് സമിതി അംഗം എം. ലിജു ഫ്ലാഗ് ഓഫ് ചെയ്തു. ഏകതാ പരിഷത്ത് നേതാക്കളായ പവിത്രൻ തില്ലങ്കേരി, സന്തോഷ് മലമ്പുഴ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി അധ്യക്ഷൻ എസ്. സുരേഷ് കുമാർ എസ്. യു.സി.ഐ നേതാവ് ആർ. പാർത്ഥസാരഥി വർമ്മ, വെൽഫെയർ പാർട്ടിസംസ്ഥാന സെക്രട്ടറി .മിർസാദ് മുഹമ്മദ് റഹ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ് നാസർ ആറാട്ടുപുഴ, സെക്രട്ടറി സദറുദ്ദീൻ, നാഷണൽ ജനതാദൾ നേതാവ് മേടയിൽ അനിൽകുമാർ, ജനകീയ പ്രതിരോധസമിതി പ്രതിനിധി ബി.ഭദ്രൻ, റ്റി കോശി, കെ റെയിൽ വിരുദ്ധ സമരസമിതി അംഗം സിന്ധു ജയിംസ് , ബ്ലോക്ക് പഞ്ചയത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, സൗഭാഗ്യകുമാരി, കെ. ജെ ഷീല,ടി. ആർ. രാജിമോൾ, ആർ.അർജുനൻ തുടങ്ങിയവർ നേതൃത്വം നല്ലി. ബുധനാഴ്ച തൃക്കുന്നപ്പുഴയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര വൈകിട്ട് അഞ്ചിന് തോട്ടപ്പള്ളി ഖനന ഭൂമിയിൽ സമാപിക്കും.സമാപന സമ്മേളനം കെ -റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ എം. കെ. ബാബുരാജ് ഉദ്ഘാടനം ചെയ്യും.