ഹരിപ്പാട് : തുലാം പറമ്പ് മുണ്ടക്കൽ ക്ഷേത്രത്തിനു സമീപം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ സനലിനെയും മാതാവിനെയും വീടുകയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മണ്ണാറശ്ശാല തുലാം പറമ്പ് വടക്ക് നക്രാത്ത് വീട്ടിൽ മുരുകേശൻ( ഉണ്ണി -30 യെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആക്രമണത്തിനിടെ പരിക്കേറ്റ ഒന്നാംപ്രതി തുലാം പറമ്പ് നോർത്ത് മഹേഷ് ഭവനിൽ മഹേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാംപ്രതി സതീഷിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് മുരുകേശൻ. എസ്.എച്ച്.ഒ ശ്യാംകുമാർ, എസ് ഐ ഗിരീഷ്, സിപിഒ മാരായ നിഷാദ്, ഷിജാർ, മനു പ്രസന്നൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്