 
ഹരിപ്പാട് : മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം ഇന്ന് കെ.വി ജെട്ടി പല്ലനയാറ്റിൽ നടക്കും. ജലോത്സവത്തിന് മുന്നോടിയായി കവിയരങ്ങ്, വിളംബരജാഥ എന്നിവ നടന്നു. കവിയരങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ ഉദ്ഘാടനം ചെയ്തു. സെൽവറാണി വേണു അദ്ധ്യക്ഷത വഹിച്ചു. വിളംബരജാഥ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം അർച്ചന ദിലീപ് ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി ട്രഷറർ എ.കെ.ബൈജു അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് യു.ദിലീപ് സെക്രട്ടറി എസ്. ഉദയനൻ, ട്രഷറർ ഹരീഷ് കന്നാലികുഴിയിൽ എന്നിവർ സംസാരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആശാൻ സ്മാരകത്തിൽ പുഷ്പാർച്ചനയും തുടർന്ന് ജലഘോഷയാത്ര നടക്കും.3.15ന് തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ പതാക ഉയർത്തും. 3.30ന് നടക്കുന്ന ജലോത്സവം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ജലോത്സവ സമിതി പ്രസിഡന്റ് യു.ദിലീപ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് സമ്മാനദാനം നടത്തും. എ.എം.ആരിഫ് എംപി ഫ്ലാഗ് ഓഫ് ചെയ്യും. പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എയും ലൈബ്രറിയുടെ ഉദ്ഘാടനം ജെബി മേത്തർ എം.പിയും നിർവഹിക്കും.