ചേർത്തല:തെരുവു നായ കുറുകെ ചാടിയതിനെത്തുടർന്ന് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് തൈക്കൽ വട്ടക്കര പുതുവൽ കുന്നേൽ മോഹനനാണ് (53) പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് അപകടം.പരിക്കേറ്റ മോഹനനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ നടത്തി പറഞ്ഞയച്ചെങ്കിലും രാത്രി 8 മണിയോടെ അബോധാവസ്ഥയിലായതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.