ആലപ്പുഴ: ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിൽ ഓണനാളുകളിൽ റെക്കാർഡ് കളക്ഷൻ. കളക്ഷൻ

വർദ്ധനവ് നേടിയെടുക്കുന്നതിൽ മേൽനോട്ടം വഹിച്ച വകുപ്പ് ഡയറക്ടർ ഷാജി.വി.നായർ, സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ എന്നിവരെ സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് കമ്മിറ്റി അഭിനന്ദിച്ചു. സാധാരണ ദിവസങ്ങളിൽ 15000 രൂപയിൽ താഴെ കളക്ഷൻ ഉണ്ടായിരുന്ന മുഹമ്മ സ്റ്റേഷനിൽ ഓണനാളുകളിൽ 35000 രൂപയിൽ അധികമായിരുന്നു ഓരോ ദിവസത്തെയും കളക്ഷൻ. മുഹമ്മയിൽ നിന്നും ആരംഭിച്ചിരിക്കുന്ന വാട്ടർ ടാക്‌സി സർവീസിൽ സഞ്ചരിക്കുവാൻ ദിനംപ്രതി ടൂറിസ്റ്റുകളുടെ വരവും വർദ്ധിച്ചു. ദിവസവും 20000 രൂപയിൽ അധികം കളക്ഷൻ നേടി. ആദരവ് ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം ഉദ്ഘാടനം ചെയ്തു . സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിനോദ് നടുത്തുരുത്ത്, ട്രഷറർ മനോജ്, മറ്റ് കമ്മറ്റി അംഗങ്ങളായ കിഷോർകുമാർ, സന്തോഷ്, ഷൈൻകുമാർ, അനൂപ് ഏറ്റുമാനൂർ തുടങ്ങിയവർ പങ്കെടുത്തു.