s
സ്‌പെഷ്യൽ എൻഫോർസ്‌മെന്റ് ഡ്രൈവ്

ആലപ്പുഴ: ഓണാഘോഷവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ഒരുമാസക്കാലയളവിൽ ജില്ലയിൽ നടത്തിയ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് സമാപിച്ചു. 186 അബ്കാരി കേസുകളും 59 നർക്കോട്ടിക് കേസുകളും 220 കോട്പ കേസുകളും ഉൾപ്പടെ 465 കേസുകളാണ് ഓണക്കാല ഡ്രൈവിൽ രജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിലായി 149 പേരെയും നർക്കോട്ടിക് കേസുകളിലായി 57 പേരെയും അറസ്റ്റ് ചെയ്തു.

15 വാഹനങ്ങൾ പിടിച്ചെടുത്തു. 2187 തവണ ലൈസൻസ്ഡ് സ്ഥാപനങ്ങൾ പരിശോധിക്കുകയും 272 സാമ്പിൾ ശേഖരിക്കുകയും ചെയ്തു. അബ്കാരി നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചതിന് രണ്ട് ബാർ ഹോട്ടലിനെതിരെയും അഞ്ച് കള്ള് ഷാപ്പുകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പൊലീസ്, റെയിൽവേ പൊലീസ്, ഫുഡ് ആൻഡ് സേഫ്ടി, ഹെൽത്ത്, ഡ്രഗ്‌സ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് 48 റെയ്ഡുകളും നടത്തിയിരുന്നു.

പിടിച്ചെടുത്തവ

അബ്കാരി കേസ്

വാഷ് : 7295 ലിറ്റർ

ചാരായം : 166.2 ലിറ്റർ

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം : 496.3 ലിറ്റർ

കള്ള് : 8.5 ലിറ്റർ

ബിയർ : 12.95 ലിറ്റർ

നർക്കോട്ടിക് കേസ്

കഞ്ചാവ് : 27,661 കിലോ

കഞ്ചാവ് ചെടി : 1

ഹാഷിഷ് ഓയിൽ : 8.15 ഗ്രാം

നൈട്രോസെപാം ഗുളിക : 84

എം.ഡി.എം.എ : 4.056 ഗ്രാം

കോട്പ കേസ്

പുകയില ഉത്പന്നങ്ങൾ - 18.4 കിലോ

ഹാൻസ് : 90060 പാക്കറ്റ്