var

ആലപ്പുഴ: തോണ്ടൻകുളങ്ങര വർണ്ണം പുരുഷ സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബസംഗമവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, ഓണാഘോഷവും മുൻ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമേശൻ ചെമ്മാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സുമം സ്കന്ദൻ, ഗോപാലകൃഷ്ണൻ എമ്പ്രാൻ, ജേക്കബ് മാത്യു, എം.ദിനേശൻ, മനു നാരായണൻ നമ്പൂതിരി, ഹരികൃഷ്ണൻ, കെ.ജെ.സെബാസ്റ്റ്യൻ, വി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.