s
ആലപ്പുഴ വലിയ മാർക്കറ്റ് റോഡ് തൊണ്ണൂറ് ലക്ഷം രൂപ മുടക്കി നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കുന്നു

ആലപ്പുഴ : വഴിച്ചേരിയിലെ വലിയ മാർക്കറ്റ് റോഡ് തൊണ്ണൂറ് ലക്ഷം രൂപ മുടക്കി നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ വശങ്ങളിൽ ടൈൽ വിരിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ഇരു വശങ്ങളിലും ഡ്രെയിനേജ് സംവിധാനവും ഉണ്ടാകും. ആലപ്പുഴയിലെ ഏറ്റവും പ്രധാന വ്യാപാര കേന്ദ്രമായ വഴിച്ചേരി മാർക്കറ്റിൽ ഗതാഗതസൗകര്യം അപര്യാപ്തമായതിനാലാണ് റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബിന്ദു തോമസ് കളരിക്കൽ , വി. ടി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.