ആലപ്പുഴ: പോള - ചാത്തനാട് ശ്രീഗുരുദേവദർശ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ മൂന്നു മുതൽ അഞ്ചു വരെ നവരാത്രി ആഘോഷിക്കും. ഇതിന്റെ ഭാഗമായി തോണ്ടൻകുളങ്ങര എസ്.ജി.പി.എസ് നഗറിൽ വിവിധ കലാപരിപാടികൾ, പൂജവയ്‌പ്, സംഗീതഭജന, ആലപ്പുഴ സരോവരം ഓർക്കസ്‌ട്രയുടെ ഗാനമേള, ഗുരുഗാനാലാപനം, വിദ്യാരംഭം എന്നിവ നടക്കും. വായനശാല ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ സംഘം പ്രസിഡന്റ് കെ.ബി. സാധുജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അജിത്ത്, പി. ബാബു, റെജി കണിയാംപറമ്പിൽ, സുധി കിളിയംപറമ്പിൽ, വി.കെ.സോണി, ബിന്ദു രാജേഷ്, കൈരളി ഹരിദാസ് എന്നിവർ സംസാരിച്ചു. കെ.ജി. ഗിരീഷൻ രക്ഷാധികാരിയും വി.കെ.സോണി കൺവീനർ, ഷാജി കിളിയംപറമ്പിൽ ജോയിന്റ് കൺവീനറായും 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു. കുട്ടികളെ എഴുത്തിന് ഇരുത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യണം.ഫോൺ: 9446496354, 8078276480