ആലപ്പുഴ: കർഷകർക്ക് ജൈവ കാർഷിക ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ആറാട്ടുപുഴ കൃഷിഭവൻ ഇക്കോഷോപ്പ് തുറന്നു. കർഷകർക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനാണ് കൃഷിഭവൻ അങ്കണത്തിൽ ഭൂമിക എന്ന പേരിൽ ഇക്കോ ഷോപ്പ് ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ, അനുപാതം അനുസരിച്ചു തയ്യാറാക്കിയ ജൈവവളക്കൂട്ടുകൾ, ജൈവ കീടനാശിനികൾ, ലഘു കാർഷിക ഉപകരണങ്ങൾ, കീടങ്ങളെ അകറ്റാനുള്ള വിവിധ തരം വലകൾ, കെണികൾ എന്നിവ ഇവിടെ ലഭിക്കും.