
ആലപ്പുഴ: ജില്ലാ ടെന്നീസ്‌ബാൾ ക്രിക്കറ്റ് അസോസിയേഷനും അത്‌ലറ്റിക്കോ ഡി ആലപ്പിയും ചേർന്ന് സംഘടിപ്പിച്ച ഓൾ കേരള ഇൻഡോർ ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ആൽപയറ്റ് സ്‌പോർട്‌സ് സെന്റർ ടർഫിൽ സമാപിച്ചു. അഡ്വ. കുര്യൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സമ്മാനദാനം നിർവഹിച്ചു. സി.ടി.സോജി, ഹബീബ് തയ്യിൽ, സുജാത് കാസിം, സി.വി.മനോജ് കുമാർ, അനി ഹനീഫ്, എസ്.ഷിഹാസ്,സജീർ,ബാബു അത്തിപ്പൊഴിയിൽ എന്നിവർ സംസാരിച്ചു. കോബ്രാസ് ആലപ്പുഴ ഒന്നാം സ്ഥാനവും ഓയാസിസ് ആലപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.